പാപം

ഈ ലോകം പാപികളെക്കൊണ്ടും
രോഗികളെക്കൊണ്ടും നിറഞ്ഞിരിക്കുന്നു
പാപത്തിന്റെ പ്രതിഫലമത്രെ ദുരിതം!
അതിനാല്‍ പാപം ചെയ്യാതിരിക്കുക .

പാപം

അറിഞ്ഞോ അറിയാതെയോ ചെയ്തിരിക്കാം
മുന്‍ജന്മപാപത്തിന്റെ ഫലവും
ഈ ജന്മത്തില്‍ അനുഭവിച്ചേ തീരു.
പശ്ചാത്താപം പാപത്തിനു പരിഹാരമല്ല.
അതിനാല്‍ ഈ ജന്മത്തിലെങ്കിലും
സത്കര്‍മ്മങ്ങള്‍ സഹജീവികളോടു ചെയ്യുക
ദുരിതമനുഭവിക്കുന്നവരെ സഹായിക്കലല്ല,
സത്കര്‍മ്മം;

മറ്റുള്ളവരെ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും
നോവിക്കാതിരിക്കുക എന്നതാണ് സത്കര്‍മ്മം.
ഫാദര്‍ ഡാമിയന്‍ മൊളോക്കോയിലെ
കുഷ്ഠരോഗികളെ ശുശ്രൂഷിച്ച് അവസാനം
ആ രോഗത്തിനടിമപ്പെട്ടു മരിച്ചു പോയി !
പാപികളുമായി സഹകരിച്ചാല്‍
പാപത്തിന്റെ പങ്കു പറ്റാം
എന്ന വാക്യം ഇവിടെ അന്വര്‍ത്ഥമാകുന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here