പന്തളം കേരളവര്‍മ്മ ചരമശദാബ്ദി പരിപാടികള്‍

pandalam_kerala_varma

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ മലയാളസാഹിത്യരംഗത്ത് സജീവമായി വ്യാപരിച്ചിരുന്ന കവിയും പത്രാധിപരുമായ പന്തളം കേരളവര്‍മ്മയുടെ ചരമശദാബ്ദി പരിപാടികള്‍ കേരള സാഹിത്യ അക്കാദമിയുടെയും പന്തളം കേരലവര്‍മ്മ സ്മാരകസമിതിയുടെയും ആഭിമുഖ്യത്തില്‍ നടത്തുന്നു. 2018 ജൂണ്‍ 10ന് പന്തളം ലയണ്‍സ് ക്ലബ് ഹാളില്‍ വെച്ച് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ചരമശദാബ്ദി പരിപാടികളുടെ ഉദ്ഘാടന സമ്മേളനം നടക്കും.ജൂണ്‍ 10 ഞായര്‍ ഉച്ചയ്ക്ക് 3 മണിയ്ക്ക് നടക്കുന്ന സെമിനാറില്‍ പന്തളം കേരളവര്‍മ്മ-കവിയും കാലവും എന്ന വിഷയത്തില്‍ ഡോ.എന്‍. അജയകുമാര്‍, മലയാള പത്രപ്രവര്‍ത്തനവും കവനകൗമുദിയും എന്ന വിഷയത്തില്‍ രവിവര്‍മ്മത്തമ്പുരാന്‍, പന്തളം കേരളവര്‍മ്മയും പിന്‍മുറക്കാറും എന്ന വിഷയത്തില്‍ ഡോ. എസ്.എസ്. ശ്രീകുമാര്‍ എന്നിവര്‍ പ്രബന്ധാവതരണം നടത്തും.തുടര്‍ന്ന് വൈകിട്ട് 5മണിയ്ക്ക് ഡോ. കെ.പി. മോഹനന്‍ അദ്ധ്യക്ഷനാകുന്ന ചരമശതാബ്ദി ഉദ്ഘാടന സമ്മേളനം നടക്കും. ഡോ. കെ.എസ്. രവികുമാര്‍ ചടങ്ങിന് സ്വാഗതമാശംസിക്കും. അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനവും ബെന്യാമിന്‍ മുഖ്യപ്രഭാഷണവും നിര്‍വ്വഹിക്കും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English