കനിവുനിറഞ്ഞ മന്‍സ്സുണ്ടേ
പനിനീര്‍പ്പൂവിന്‍ ചിരിയുണ്ടേ
ശാന്തത വഴിയും മിഴിയുണ്ടേ
ശാന്തി പരത്തും മൊഴിയുണ്ടേ!
ഇതാണ് നമ്മുടെ ചാച്ചാജി
വിനയസ്വരൂപന്‍ ചാച്ചാജി
നമ്മെ നയിച്ചൊരു ചാച്ചാജി
നമ്മുടെ തോഴന്‍ ചാച്ചാജി!
തലയ്ക്കു മീതെയിരിപ്പുണ്ടേ
ചേലേറുന്നൊരു വെണ്‍തൊപ്പി
മനസ്സിനുള്ളിലിരിപ്പുണ്ടേ
സ്നേഹത്തിന്റെ മണിച്ചിപ്പി!
നല്ല കുട്ടി
എന്നും രാവിലെയുണരും ഞാന്‍
ദിനകര്‍മ്മങ്ങള്‍ ചെയ്യും ഞാന്‍
പുസ്തകസഞ്ചി തുറക്കും ഞാന്‍
ഗൃഹപാഠങ്ങള്‍ പഠിക്കും ഞാന്‍!
ഗൃഹപാഠന്‍ഗ്ങള്‍ പഠിച്ചിട്ട്
നന്നായ് പ്രാതല്‍ കഴിക്കും ഞാന്‍
പള്ളിക്കൂടമണഞെന്നാല്‍
ശ്രദ്ധിച്ചെല്ലാം കേള്‍ക്കും ഞാന്‍!
ഉച്ചയ്ക്കൂണിനൊരുങ്ങുമ്പോള്‍
കൈയും മുഖവും കഴുകും ഞാന്‍
പള്ളിക്കൂടം വിട്ടെന്നാല്‍
കൂട്ടരുമൊത്തു കളിക്കും ഞാന്‍!