പനീര്‍ കുല്‍ച്ച

Paneer Kulcha Recipe In Hindi With Video by Sameer Goyal

ശുദ്ധീകരിച്ച ധാന്യമാവ് – 3 കപ്പ്

പഞ്ചസാര – 1 ടീ സ്പൂണ്‍

ബേക്കിങ് പൗഡര്‍ – 1 ടീ സ്പൂണ്‍

ബട്ടര്‍ – 5 ടേബിള്‍ സ്പൂണ്‍

പാല്‍ – 1 കപ്പ്

ഉപ്പ് – ആവിശ്യത്തിന്

നിറയ്ക്കാന്‍ വേണ്ടി

പനീര്‍ – 200 ഗ്രാം (ചതച്ചത്), പച്ചമുളക് – 4 (കഷ്ണങ്ങളാക്കിയത്), ഗരം മസാല – 1 ടീ സ്പൂണ്‍, മല്ലി ഇല – 2 ടീ സ്പൂണ്‍ (കഷ്ണങ്ങളാക്കിയത്), മുളക് പൊടി – 2 ടീ സ്പൂണ്‍, ചാറ്റ് മസാല – 2 ടീ സ്പൂണ്‍, സവോള – (കഷ്ണങ്ങളാക്കിയത്).
തയ്യാറാക്കുന്ന വിധം

ഒരു പാത്രം എടുത്ത് ബേക്കിങ് പൗഡര്‍, ധാന്യമാവ് എന്നിവ നന്നായ് യോജിപ്പിച്ച് മാറ്റിവെയ്ക്കുക. പാല്‍ , ബട്ടര്‍, പഞ്ചസാര , ഉപ്പ് എന്നിവ നന്നായ് യോജിപ്പിക്കുക. ഈ പാല്‍ മിക്‌സ് ഒന്നാമത്തെ ചേരുവയിലേക്ക് ചേര്‍ത്ത് കുഴച്ചെടുക്കുക. ഇതിന്റെ മുകളില്‍ ഒരു തുണി വിരിച്ചുവച്ച് 40 മിനിട്ട് മാറ്റി വയ്ക്കുക.

ഈ സമയം കൊണ്ട് നിറയ്ക്കാനുള്ള കൂട്ട് തയ്യാറാക്കുക. ഒരു പാത്രം എടുത്ത് ഇതിലേക്ക് ചതച്ചെടുത്ത പനീര്‍ , സവോള , മല്ലി ഇല , പച്ചമുളക് , ഉപ്പ് , ഗരം മസാല , മുളക് പൊടി , ചാറ്റ് മസാല എന്നിവ ഇട്ട് യോജിപ്പിക്കുക. ഇത് ഒരു സൈഡിലേക്ക് മാറ്റി വയ്ക്കുക. നിറയ്ക്കാനുള്ള പനീര്‍ കുല്‍ച തയ്യാറായി.

കുഴച്ചെടുത്ത മാവ് വൃത്താകൃതിയില്‍ പരത്തിയെടുക്കുക അധികം വലുതാക്കാതെ. ഇതില്‍ പനീര്‍ കുല്‍ച നിറച്ച് മടക്കി , കൂട്ട് പുറത്തേക്ക് വരാത്ത വിധം സൈഡ് ഒട്ടിക്കുക. ഒരു ഓവന്‍ ട്രെ എടുത്ത് എണ്ണ പുരട്ടിയശേഷം കുല്‍ച അടുക്കി വയ്ക്കുക. 200 ഡിഗ്രി ചൂടില്‍ 10-15 മിനിട്ട് ബേക്ക് ചെയ്യുക. ബട്ടര്‍ പുരട്ടി ഇഷ്ടമുള്ള ചട്‌നിയോടൊപ്പം കഴിക്കാവുന്നതാണ്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English