പ​ണ്ഡി​റ്റ് ക​റു​പ്പ​ൻ ജന്മദിനാഘോഷവും പു​ര​സ്കാ​ര സ​മ​ർ​പ്പ​ണവും

download-2

കവിയും സാമൂഹിക പരിഷ്കർത്താവുമായിരുന്ന പണ്ഡിറ്റ് കറുപ്പന്‍റെ 134-ാമതു ജന്മദിനാഘോഷം വിപുലമായി നടത്താൻ സംഘാടകർ തീരുമാനിച്ചു. ജന്മദിനാചരണവും ആറാമത് പണ്ഡിറ്റ് കറുപ്പൻ പുരസ്കാര സമർപ്പണവും 24നു നടക്കും. കലൂർ പാവക്കുളം ക്ഷേത്ര ഓഡിറ്റോറിയത്തിൽ വൈകുന്നേരം നാലിനു നടക്കുന്ന ജന്മദിനാചരണ സമ്മേളനത്തിൽ പുരസ്കാരം ഒ. രാജഗോപാൽ എംഎൽഎയ്ക്കു നൽകും. സമ്മേളനം വി. മുരളീധരൻ എംപി ഉദ്ഘാടനം ചെയ്യും. മലയാളം സർവകലാശാലാ വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ മുഖ്യപ്രഭാഷണം നടത്തും. ഗാനരചയിതാവ് എസ്. രമേശൻ നായർ, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷൻ എസ്.ജെ.ആർ. കുമാർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here