പതിമൂന്നാമത് പാഞ്ചജന്യം അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ ഇന്ന് മുതൽ

 

പതിമൂന്നാമത് പാഞ്ചജന്യം അന്താരാഷ്ട്ര ഫിലിം ഫസ്റ്റിവലിന് ഇന്ന് തുടക്കമാകും. കാശ്മീരിലെ ജനാധിപത്യപോരാട്ടങ്ങളുടെ മുന്നണിപ്പോരാളികളിലൊരാളായ മുഹമ്മദ് യൂസഫ് തരിഗാമിയാണ് മേളയുടെ ഉദ്ഘാടകൻ. ഇന്ന് വൈകീട്ട് 4 മണിക്ക് ചിറ്റൂർ കൈരളി തീയേറ്ററിലാണ് മേളയുടെ ഉദ്ഘാടനം നടക്കുന്നത്.

സമാപന ദിവസമായ ജൂൺ 23, വ്യാഴാഴ്ച മേളയുടെ ഭാഗമായി ‘മണ്ണ്’ പ്രദർശിപ്പിക്കുന്നുണ്ട്. ഉച്ചക്ക് 2 മണിക്കാണ് പ്രദർശനം. തുടർന്ന് , ചർച്ചയും നടക്കും.

ശ്യാം ബനഗൽ സംവിധാനം ചെയ്ത ‘നെഹ്റു’ ആണ് മേളയുടെ ഉദ്ഘാടന ചിത്രം. 52 ഫീച്ചർ സിനിമകളും 12 ഡോക്യുമെൻ്ററികളും ഉൾപ്പെടെ , മൊത്തം 103 സിനിമകളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. പ്രദർശനങ്ങൾ ഇന്ന് രാവിലെ പത്തു മണി മുതൽ തുടങ്ങും.

ചലച്ചിത്ര മേളയുടെ ഭാഗമാകാനും ‘മണ്ണി’ൻ്റെ പ്രദർശനത്തിൽ പങ്കെടുക്കാനും എല്ലാ സുഹൃത്തുക്കളെയും , പാലക്കാടും പരിസരപ്രദേശങ്ങളിലുമുള്ളവരെ പ്രത്യേകമായും ക്ഷണിക്കുന്നു… 💙

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here