ലോക നോവൽ സാഹിത്യത്തിൽ ചുരുക്കം ചില നോവലുകളാൽ ശ്രദ്ധേയനായ എഴുത്തുകാരനാണ് ഓർഹൻ പാമുക്ക്.ചുവപ്പാണെന്റെ പേര് , മഞ്ഞു തുടങ്ങിയ നോവലുകൾ തുർക്കിയുടെ ഭാവി ഭൂത വർത്തമാനകാലങ്ങളെ പരിശോധിക്കുകയും അതെ സമയം തന്നെ ഉന്നതമായ കലാമേന്മ പുലർത്തുകയും ചെയ്യുന്നു
2006 ഒക്ടോബര്‍ 12നു സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാര ജേതാവായി തിരഞ്ഞെടുക്കപ്പെട്ടു. 1952 ഇസ്താംബുളിലാണ് പാമൂക് ജനിച്ചത്.പ്രാഥമിക പഠനത്തിനു ശേഷം ആര്‍ക്കിടെക്ചര്‍ പഠനത്തിനായി ഇസ്റ്റാംബുള്‍ ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നെങ്കിലും പഠനം ഉപേക്ഷിച്ചു. തുടര്‍ന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരുദം നേടി. ഇരുപത്തിമൂന്നാമത്തെ വയസ്സില്‍ നോവലെഴുത്തിലേക്ക് തിരിഞ്ഞു
ചരിത്രം ,സമൂഹം,സംസ്കാരം എന്നിവയുടെ സങ്കലനമാണ് പാമുക്കിന്റെ നോവലുകൾ
ഇസ്താംബുള്‍: ഒരു നഗരത്തിന്റെ ഓര്‍മ്മകള്‍, മഞ്ഞ്.വൈറ്റ് കാസില്‍, ചുവപ്പാണെന്റെ പേര് , നിഷ്‌കളങ്കതയുടെ ചിത്രശാല , നിറഭേദങ്ങള്‍ , നോവലിസ്റ്റിന്റെ കല , കറുത്ത പുസ്തകം എന്നിവയാണ് പ്രധാനകൃതികള്‍