പല്ലവപഞ്ചമം

പല്ലവപഞ്ചമം

മുഴുകി തന്‍ സാന്ത്വനസപര്യയില്‍ തിരികളുമായി

മാനത്തുനിന്നാ താരകങ്ങള്‍ തന്‍ അനുഗ്രഹത്തിനായി

ചാണകം മെഴുകിപ്പാകിയടുക്കിയെടുത്തു രാച്ചന്തം

ചിപ്പികള്‍ക്കുള്ളില്‍ മൊട്ടിട്ടു വിരിയുന്ന വനമുല്ലകള്‍

നിലാനൗകയില്‍ തുഴയുന്നു തീരത്തേയ്ക്കായി തിരയില്‍പ്പെടാതെ

നീര്‍ച്ചാലുകളിലൂടൊഴുകുന്നു അശ്രുപൂജാപ്രസാദം

മേഘമരങ്ങളാടിയുലയുന്നുവതില്‍ വിടരും വേദപുഷ്പങ്ങള്‍

മന്ദരാഗ വേലിയേറ്റമായി ഓര്‍മ്മ തന്‍ മര്‍മ്മരങ്ങളും

ചിരകാല തപസ്യയിലെന്ന പോലോരോയിതളുമതില്‍

ചിതറുന്നു വെണ്മലര്‍മുത്തുകളാകെ മണ്ണിന്മടിത്തട്ടിലിറങ്ങി

വേനല്‍ച്ചൂടില്‍ വാടിയ വദനത്തിനു വരദാനമായി

വന്ദനഗീതമായി വരുമോരോ കൊയ്ത്തുനാളുമീ കരയില്‍

വിറയ്ക്കുന്നു വഞ്ചിയതില്‍ മുളയ്ക്കുന്നിളം മൗനങ്ങളും

വാക്കുകള്‍ തന്‍ മനസ്സു തുറന്നിടുമാ തമസ്സില്‍

മേയുന്നീ പൂങ്കാടിലും പുല്‍ത്തളികകളുമായി

മെല്ലെയൊരു പമ്പരകിലുക്കമായി പാഞ്ഞിടും പുതുലയം

വർണ്ണരശ്മികള്‍ തേടി നടന്നതു പോലാ തെന്നലും

വിധിയാം തരളമീ തോണിയെ തടുക്കാനാവാതെ തിരയുന്നു

പവിത്രമാമീ നടയില്‍ പുകയുന്ന പുളകങ്ങളും

പതിയെ പണിയും പകല്‍ക്കോണിലാപ്പാലങ്ങളും

ഇവിടെ മഹാകൃതികള്‍ ചേക്കേറുന്നു ചരിത്രത്തിലേയ്ക്ക്

ഇതെല്ലാം ചേര്ന്നൊരുങ്ങുന്നൊരു ചുവര്‍ചിത്രരംഗം!

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here