ഗ്രാമത്തിൽ അക്കരെ ഇക്കരെ പോകാൻ
അന്ന് ഒരു പാലമാണുണ്ടായിരുന്നത്,
രാമനും റഹീമും അതിലൂടെ മുട്ടിയുരുമ്മി
കഥകൾ പറഞ്ഞ് അക്കരെയിക്കരെ കടന്നു..
രാമൻ അമ്പലത്തിലേക്കും റഹീം പള്ളിയിലേക്കും
പോയത് ഈ പാലത്തിലൂടെയായിരുന്നു..
അവരുടെ മക്കൾ പഠിക്കാനും, ഭാര്യമാർ ചന്തയിലും
പോയത് ഈ പാലത്തിലൂടെയായിരുന്നു
കാലം മാറി,കോലം മാറി,കഥകൾ മാറി
പിന്നെയെപ്പോഴോ പാലവും മാറി
ഇന്ന് രാമന് പോകാൻ ഒരു പാലം
റഹീമിന് പോകാൻ വേറെ പാലം
മുട്ടിയുരുമ്മാതെ,നേരെ നോക്കാതെ,കണ്ടാൽ മിണ്ടാതെ
അവർ പള്ളിയിലും അമ്പലത്തിലും പോയി
മനസ്സ് വേർതിരിച്ച് മനുഷ്യർ തീർത്ത പാലത്തിൽ
എവിടെയോ സൗഹാർദ്ദം മരിച്ചു കിടന്നു..