പലകാല കവിതകൾ

fb_img_1511881628397

കവിതയിൽ സൂക്ഷ്മ രാഷ്ട്രീയം പറയുന്നവരും പ്രത്യക്ഷ രാഷ്ട്രീയ കവിതകൾ എഴുതുന്നവരും തമ്മിൽ ആശയപരമായ ഒരു തർക്കം പലപ്പോഴും സംഭവിക്കാറുണ്ട്. ഏതാണ് നല്ലത് എന്ന ചോദ്യത്തിനുപരിയായി രണ്ടും കവിതയിലെ വഴികൾ എന്നാണ്  ലളിതമായ ഉത്തരം. എന്നാൽ കാലം അത്ര ലാളിതമല്ലാത്തതിനാൽ കാര്യങ്ങളും അങ്ങനെയല്ലാതായി

ശ്രീജിത്ത് അരിയലൂരിന്റെ പലകാല കവിതകൾ എന്ന പുസ്തകം പ്രത്യക്ഷ രാഷ്ട്രീയത്തിന്റെ കരുത്ത് വായനയിൽ കൊണ്ടുവരുന്നുണ്ട്. രാഷ്ട്രീയമായ ചായ്‌വുകൾ വെച്ച് പുലർത്തുന്ന പല സാഹിത്യകാരൻമാരും പലപ്പോഴും അതു മറച്ചു വെച്ചാണ് സമൂഹത്തിൽ ഇടപെടുന്നത് . എന്നാൽ ഈ കവി പരസ്യമായി തന്നെ തന്റെ ഇടത് ചായ്‌വ് വിളിച്ചു പറഞ്ഞിട്ടുള്ള ഒരാളാണ്.കവിതയും പോരാട്ടവും രണ്ടായി കാണാത്ത  ശ്രീജിത്തിന്റെ കവിതകളിൽ സ്ഥൂലവും സൂക്ഷ്മവുമായ രാഷ്ട്രീയ പരിസരങ്ങൾ അനുഭവങ്ങൾ എന്നിവ തൊങ്ങളുകളില്ലാതെ കടന്നു വരുന്നു.

അക്കാദമിക്ക് സംവാദങ്ങളിൽ മാത്രം പോയി പരിചയമുള്ള കവിതകളിൽ നിന്ന് വ്യത്യസ്തമായി എവിടെയും കയറി ചെല്ലാവുന്നത്ര സുതാര്യമാണ് ഈ കവിതകൾ.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here