പാലാ കെ.എം മാത്യു ബാലസാഹിത്യ അവാര്‍ഡ്: കൃതികള്‍ ക്ഷണിച്ചു

പ്രശസ്ത ബാലസാഹിത്യ രചയിതാവും മുന്‍ ലോക്‌സഭാംഗവും സാമൂഹിക സാംസ്‌കാരിക -രാഷ്ട്രീയ നായകനുമായിരുന്ന പാലാ കെ.എം.മാത്യുവിന്റെ പേരിലുള്ള ഒന്‍പതാമത് ബാലസാഹിത്യ അവാര്‍ഡിനുള്ള കൃതികള്‍ ക്ഷണിക്കുന്നു. 2018-ല്‍ പ്രസിദ്ധീകരിച്ച ഏറ്റവും മികച്ച ബാലസാഹിത്യ രചനയ്ക്ക് 25,000 രൂപ സമ്മാനമായി നല്‍കുന്നു.

പാലാ കെ.എം മാത്യുവിന്റെ ജന്മദിനമായ ജനുവരി 11-ന് അവാര്‍ഡ് വിതരണം ചെയ്യും. 2019 നവംബര്‍ 15-ാം തീയതിക്കകം രചനകളുടെ മൂന്ന് കോപ്പികള്‍ വീതം സോമു മാത്യു, ഡയറക്ടര്‍, പാലാ കെ.എം.മാത്യു ഫൗണ്ടേഷന്‍, കിഴക്കയില്‍ ബില്‍ഡിംഗ്‌സ്, കളക്ടറേറ്റ് പി.ഒ, കോട്ടയം-686002 എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English