ദൈവത്തിന്റെ കൈയ്യൊപ്പ്, ശകുനി, പകലുണ്ണാമൻ, അഗ്നിമുദ്ര അടക്കം ശ്രദ്ധേയമായ നാടകങ്ങൾ അരങ്ങിലെത്തിച്ച രജപുത്രയുടെ പുതിയ നാടകമായ ’പകിട’ യുടെ പ്രഥമാവതരണം കൊരട്ടിയിൽ നടന്നു.പത്മശ്രീ കുഴൂർ നാരായണ മാരാർ സ്മാരക പഞ്ചായത്ത് കമ്മ്യൂണിറ്റിൽ നടന്ന അവതരണം പ്രശസ്ത സിനിമ സംവിധായകൻ സുന്ദർദാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന അവാർഡ് ജേതാവും സാമൂഹ്യ പ്രസക്തമായ നാടകങ്ങളുടെ രചയിതാവുമായ മുഹാദ് വെന്പായമാണ് ആനുകാലിക പ്രസക്തിയുളള ഈ നാടകത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. രംഗഭാഷയൊരുക്കിയത് സംവിധായകൻ സുരേഷ് ദിവാകരനും സംഗീത സംവിധാനം സെബി നായരന്പലവുമാണ്. ദിനേശ് മനയ്ക്കലാത്ത്, മുഹാദ്, മധുപേരൊഴി എന്നിവരുടെ വരികൾ ആലപിച്ചിരിക്കുന്നത് കലാഭവൻ ഡെൻസനും അനു മരിയ റോസുമാണ്.