പകർന്നു വെച്ചവ നശ്വരമല്ലാതെ
തലമുറയുടെ കുടമാറ്റം ചെയ്യും
കാലത്തിലൂടെ വാമൊഴിയായും
അക്ഷരമേന്തിയ പുസ്തകമായും
അറിവുകളായ് അവതരിച്ചെത്തുന്നു .
മരണമില്ലാതെ കാലത്തിനു മറവിയില്ലാതെ
മടക്കമില്ലാതെ പലരൂപങ്ങളിലും
ഭാവങ്ങളിലുo പലകാലങ്ങളിലുമായി
ഗീതകണക്കെ പ്രവഹിക്കുന്നു .
ഇതിഹാസങ്ങൾ ,വേദചരിത്രങ്ങൾ
വിശ്വാസങ്ങൾ ,പ്രമാണങ്ങൾ അങ്ങനെയങ്ങനെ
കാലാന്തരത്തിൽ മായാത്ത അറിവുകൾ
മഹനീയ ചിന്തകളായി പിറക്കുന്നു .
രമണീയ വേദാന്തമോതിയ രമണനെപറ്റി.
ത്യാഗത്താൽ തിളങ്ങുന്ന ക്രിസ്തുവിനെ ചൂണ്ടിക്കാട്ടി .
ബുദ്ധൻെറ ബോധോദയത്തെ ഓർമിപ്പിച്ചു കൊണ്ട്
പാഠങ്ങളായവ ധർമവും ശാസ്ത്രവും പഠിപ്പിക്കുന്നു
തഴക്കം ചെന്നവർ വെറുപ്പിനെ വെറുക്കാൻ പഠിച്ചു
പഴുത്തവർ പഴുത്തവർ മധുരമൂറി
Click this button or press Ctrl+G to toggle between Malayalam and English