സ്നേഹപൂര്‍വം കോഴിക്കോടിലേക്ക് സഹായം നൽകാൻ ചിത്രപ്രദര്‍ശനവും. കോഴിക്കോട് കളക്ടര്‍ യു.വി.ജോസിന്റെ ഭാര്യ പീസമ്മ ജോസും ചിത്രകാരി കെ.പി.രത്നവല്ലിയുമാണ് പ്രളയക്കെടുതിയില്‍ ജീവിതം തകര്‍ന്നവരെ സഹായിക്കാന്‍ കൈകോര്‍ത്തത്. പീസമ്മ ജോസ് വരച്ച ഇരുപത് ചിത്രങ്ങളും രത്നവല്ലിയുടെ 40 ചിത്രങ്ങളുമാണ് ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശനത്തിനുള്ളത്. ചിത്രങ്ങള്‍ വിറ്റു കിട്ടുന്ന പണം പൂര്‍ണ്ണമായും സ്നേഹപൂര്‍വം കോഴിക്കോട് പദ്ധതിയിലേക്ക് നല്‍കാനാണ് തീരുമാനം. ഉദ്ഘാടന ദിവസം തന്നെ ചിത്രങ്ങള്‍ ആളുകള്‍ വാങ്ങിത്തുടങ്ങി. ആറായിരം രൂപ മുതലാണ് ചിത്രങ്ങളുടെ വില.
Home പുഴ മാഗസിന്