“ഒന്ന് തുളുമ്പിയാൽ തൂവി നിറയാനുള്ള
കവിതയിൽ ആർക്കുമിറങ്ങി നടക്കാൻ
പാകത്തിൽ ഇത്രയും ഇടമെന്തിനാണ് ”
ചിത്രകാരിയും കവിയുമായ പ്രസന്ന ആര്യന്റെ പുതിയ പുസ്തകം “അഴിച്ചുവെച്ചിടങ്ങളില്‍ നിന്നും” ഡിസംബര്‍ 10നു തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ പകല്‍ 2.30 മണിക്ക് നടക്കും.
കഥാകാരി ലിസിയില്‍ നിന്ന്‍ ഗിരിജ പാതെക്കര പുസ്തകം ഏറ്റുവാങ്ങും ‘ചിലനേരണങ്ങളിൽ ചിലത്’ എന്ന ആദ്യ സമാഹാരത്തിന് ശേഷം പുറത്തിറങ്ങുന്ന എഴുത്തുകാരിയുടെ രണ്ടാമത്തെ സമാഹാരമാണിത്. 3000ബിസി ആണ് പ്രസാധകർ. കൂടാതെ അവർ വരച്ച പെയിന്റിങ്ങുകളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്.
മലയാള സമകാല കവിതയിലെ ശ്രദ്ധേയരായ ശ്രീകുമാര്‍ കരിയാട്, വിഷ്ണുപ്രസാദ്, കുഴൂര്‍ വില്‍സണ്‍, പി.കെ. രഞ്ജിത്, വി.കെ. രാമചന്ദ്രന്‍, ജേക്കബ് ബെഞ്ചമിന്‍, അജിത ടി.ജി., മധു നുറുങ്ങ് തുടങ്ങിയവര്‍ പങ്കെടുക്കും.