കാത്തിടാം ഏറെ ദിനങ്ങളും
ഓർത്തിടാം ഏറെ നിമിഷവും
ദിക്കുകൾ പ്രപഞ്ചങ്ങളുമായി
യാമങ്ങൾ യുഗങ്ങളുമായി
ദൈനങ്ങൾ വത്സരങ്ങളുമായി
വർഷങ്ങൾ വ്യാഴവട്ടങ്ങളായി
മാറവെ ചിന്തയിതൊന്ന്-
ഒന്നിലോ കൃമികീടവുമായി
മറ്റൊന്നിലോ രാജരാജനുമായി
വേറേതിലോ പേടമാൻ തന്നെയും
പിന്നെയോ ജലാശയകന്യക
ജന്മങ്ങൾ പലതായി ഭൂമിയിൽ
താണ്ടുവാൻ ദൂരമേറെയും വേറെയായ്
ഇന്നിതാ ദൂരമേ-നിന്നോട്
പരിഭവമില്ല പരാതിയുമില്ല
എങ്കിലും ഒരു ചോദ്യമവശേഷിപ്പൂ
എന്നിനി കാണുമീ നമ്മളും?
ഇന്നലെയിലില്ലെങ്കിലും
ഇന്നിലുമില്ലായിരുന്നെങ്കിലും
നാളെയെങ്കിലുമുണ്ടാകുമോ
സ്പഷ്ടമാക്കീടുകിൽ മനോനൊമ്പരം
ഏറിടാതിരിക്കുമെന്നൊരു വാക്ക് ചൊല്ലീടാം