വേദന നെഞ്ച് പിളർത്തും വേദന
മോഹം മുഴപ്പിച്ച വേദന.
വെളിച്ചം
മുനകൊണ്ട് കുത്തി
കണ്ണിനുവേദന.
ഇടം കാലിനു വേദന
മന്തിനാൽ വേദന.
വലം കാലിനു വേദന
മുറിവിനാൽ വേദന.
വന്നയിടത്തു കാത്തുമടുത്തു
മനസിന് വാടിയവേദന.
നിന്നിവിടെ പരിചിതമാകയാൽ
തിരികെമടങ്ങുന്നോർത്തൊരു വേദന.
കരയും കണ്ണുകൾ നോക്കിയാൽ വേദന.
കേൾവി ക്ഷയിച്ച കർണ്ണപടങ്ങൾക്കുച്ചത്തിൽ
വാക്കെറിയാനാവാതെ നാവിനു വേദന.
മേനികൾ ചോരത്തുള്ളികൾ വീഴ്ത്തെ
പെരുവെള്ളം പോൽ കെട്ടിനിൽക്കുന്നു വേദന.
ചൂരറിഞ്ഞീടെ വേദന കാറ്ററിഞ്ഞീടെ വേദന
അസഹനീയം വേദന.
തൊട്ടാൽ വേദന കണ്ടാൽ വേദന.