ചിന്തയായ് കര്‍ഷകന്‍
ചിന്തിച്ചു ചിന്തിച്ച്
കിട്ടി പുതുവഴി
പൂച്ചോളെ പോറ്റാന്‍
പശുക്കളെ വാങ്ങാം
പൈക്കളെ കറന്ന്
പാലൂറ്റി പൂച്ചകള്‍ക്കേകാം
പശുക്കളെ വാഴാന്‍
പശുത്തൊഴുത്തുകള്‍ തീര്‍ക്കാം.
പശുക്കളെ പോറ്റി
തളര്‍ന്നു കര്‍ഷകന്‍
പൈക്കളെ തുടക്കണം
പയ്ത്തൊഴുത്തു കഴുകണം
പൈക്കള്‍ക്കേകണം നല്ല തീനി
വിയര്‍ത്തു കര്‍ഷോന്‍
വേര്‍ത്ത് തളര്‍ന്നു കര്‍ഷോന്‍.
പുതുവിദ്യയൊന്നു
കണ്ടെത്തി കര്‍ഷോന്‍
ഒരു താലി വാങ്ങി പുതു-
കറമ്പിപെണ്ണിനു മിന്നു ചാര്‍ത്തി
മധുവിധുഘോഷിച്ച്
സ്നേഹം പകുത്ത്
ഇരുവരും ചേര്‍ന്ന്
പൈക്കളെ പോറ്റി
പൈമ്പാല്‍ കുടിച്ച്
പൂച്ചകള്‍ തുള്ളി.
പൂച്ചകള്‍ കടിച്ചു
കീറിയെലികളെ
പത്തായമങ്ങനെ ഭദ്രം !സുഭദ്രം!
പ്രകൃതി പാഠം സാക്ഷാല്‍ ജീവനം
വിളകാത്ത കര്‍ഷോന്‍ ധന്യന്‍.
ഭദ്രം സുഭദ്രം പത്തായം ദാമ്പത്യം
വാഴ്ക! വാഴ്ക! കര്‍ഷോന്‍ വാഴ്ക