കാലത്തിൻ്റെ ലൈബ്രറിയിൽ വായിക്കപ്പെടാത്ത ഒരു പുസ്തകമുണ്ട്.
മിഴിസ്പർശമേൽക്കാത്ത അക്ഷരപ്പക്ഷികൾ ഏതോ നനവിൻ്റെ തൂവൽ ഭാരം പേറി ചിറകനക്കാൻ കഴിയാതെ…
തീക്ഷ്ണയൗവനത്തിൻ്റെ കനൽ നേരങ്ങൾ കൂടുകൂട്ടിയ തീപുസ്തകമാണ് ഇത്രമേൽ തണുത്തുറഞ്ഞ് പോകുന്നത്
നീയുറങ്ങുന്ന, നീഹാരം പെയ്യുന്ന രാത്രികളിൽ ഒരു മൂങ്ങയുടെ കുറുകലിനെ പ്രണയത്തിലേക്ക് പരിഭാഷപ്പെടുത്തുകയായിരുന്നു
വെറും നോട്ടത്തിൻ്റെ ശൂന്യതയിലൊരു കാടിന് വാതിൽ പണിയുകയായിരുന്നു
വെറും വാക്കിൻ്റെ ഇലക്കീറിലേക്കൊരു വസന്തം നുള്ളിയിടുകയായിരുന്നു
തീവണ്ടി വേഗത്തിലൊരു ജനൽക്കാഴ്ചയിൽ ഇന്നലകളടരുമ്പോൾ ചിതലരിക്കാത്ത പുസ്തകം അക്ഷരങ്ങൾക്ക് ശ്മശാനമൊരുക്കുന്നു.
വായിക്കാത്തപ്പോൾ മൃതിയുടെ ഭൂപടമാണല്ലോ പുസ്തകം…
കവിത എഴുത്തുകാരൻ അജയ് നാരായണൻ വായിക്കുന്നു :