മേലേപ്പാടം

 

 

 

മേലേപ്പാടത്തെ പൊന്മണിനെല്ലുകൾ
കൊയ്യാനെത്തിയ പൂങ്കാറ്റേ
ഞാനും വരട്ടയോ നിന്റെ കൂടെ,
ഇരുനാഴിപ്പൊലിയെനിക്കേകിടാമോ?

മുറുക്കിച്ചുവന്നുകൊണ്ടായത്തിൽ കൈവീശി
താളത്തിൽ പോകുന്ന തത്തപെണ്ണേ
ഞാനും വരട്ടെയോ കറ്റകൊയ്യാൻ,
ഇരുനാഴി പോലിയെനിക്കേകിടാമോ?

നാടൻപാട്ടുകളീണത്തിൽ പാടുന്ന
ചേറ്റുവരമ്പത്തെ കുയിലമ്മേ
ഞാനും കൂടട്ടോ നിന്റെ കൂടെ,
ഇരുനാഴിപൊലിയെനിക്കേകിടാമോ?

കൊയ്തുനിരത്തിയ കറ്റ മെതിക്കുവാൻ
വേഗത്തിൽ പോകുന്ന പൂവാലീ
എന്നെയും കൂടൊന്ന് കൂട്ടിടാമോ,
ഇരുനാഴിപൊലിയെനിക്കേകിടാമോ?

പുത്തരി ചോറുണ്ണാൻ നാവിൽ കൊതിയൂറി
എന്റെ കിടാങ്ങളും കാത്തിരിപ്പൂ
കൊയ്യുവാൻ കൂട്ടില്ലേൽ, നെന്മണി കിട്ടീല്ലേൽ
എന്റെ കിടാങ്ങളോടെന്തുചൊല്ലും?
ഞാൻ, എന്റെ കിടാങ്ങളോടെന്തുചൊല്ലും?

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

2 COMMENTS

  1. പുഴ എന്ന ഈ വെബ്സൈറ്റ് മാഗസിനിൽ എങ്ങനെ മറ്റുള്ളവരെ പോലെ നമ്മുടെ കൃതികൾ അയക്കാൻ സാധിക്കും?

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here