പടയോട്ടം – നോവൽ: അധ്യായം – മൂന്ന്

 

 

 

 

 

പതിനായിരത്തോളം വരുന്ന മൈസൂർപ്പടയ്ക്ക് നിത്യേന നൂറ് കോലാടുകളുടെ മാംസവും കുടം കണക്കിന് പനങ്കള്ളും എത്തിച്ചു കൊടുക്കുന്ന വെങ്ങുനാട്ടിലെ ഒരു പ്രമാണിയിൽ നിന്നാണ് മൈസൂർപ്പടയുടെ സൈന്യാധിപൻ അയൽദേശത്തെ കാര്യങ്ങൾ ചോർത്തിയെടുത്തത്

നാടുവാഴിയുടെ നിസ്സഹായവസ്ഥ ബോധ്യപ്പെട്ട പടത്തലൻ ഒരു ചെറുത്തുനിൽപ്പ് ഉണ്ടാവില്ലെന്നു തന്നെ ഉറപ്പിച്ചു. ആവശ്യത്തിന് വിശ്രമം ലഭിച്ചു കഴിഞ്ഞാൽ പടയോട്ടം തുടരാനും തീരുമാനിച്ചു.

പുഴ കടന്നെത്തിയ കച്ചവടക്കാരാണ് മൈസൂർപ്പടയുടെ ആൾബലത്തെക്കുറിച്ചും ആയുധബലത്തെക്കുറിച്ചും നാടുവാഴിയെ വിവരങ്ങൾ ധരിപ്പിച്ചത്.
എന്തുകൊണ്ടും ഒരേറ്റുമുട്ടൽ ഒഴിവാക്കുന്നതു തന്നെയാണ് വിവേകമെന്ന് അവർ ഉപദേശിക്കുകയും ചെയ്തു.

ആറുമുഖൻ മുത്തച്ഛൻ കൺകെട്ടു വിദ്യയുടെ പഴുതുകളടച്ചുള്ള പ്രയോഗത്തെക്കുറിച്ച് ആലോചനയിലാണ്. ഒരു പക്ഷേ, നാളെത്തന്നെ പടയെത്താം. പടനീക്കം നിരീക്ഷിക്കാൻ നിയോഗിച്ച ചാരൻമാർ പല വേഷത്തിലും ചുറ്റിക്കറങ്ങുന്നുണ്ട്. സൂചനകളൊന്നും ലഭിച്ചിട്ടില്ല. എങ്കിലും കരുതിയിരിക്കണം. ഏതു നിമിഷവും എന്തും സംഭവിക്കാം.

തുടരും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here