പടയോട്ടം – അധ്യായം എട്ട്

This post is part of the series പടയോട്ടം

Other posts in this series:

  1. പടയോട്ടം – അധ്യായം എട്ട് (Current)
  2. പടയോട്ടം – അധ്യായം ഏഴ്
  3. പടയോട്ടം – നോവൽ: അധ്യായം – ആറ്

 

 

 

സൈന്യം ഒരു നാഴിക

ദൂരം പിന്നിട്ടപ്പോൾ പടത്തലവൻ നിൽക്കാൻ ആജ്ഞ നൽകി. രണ്ടു കുതിരപ്പടയാളികളെ സമീപത്തേയ്ക്കു വിളിച്ചു.

”നിങ്ങൾ തിരിച്ചുപോയി ആ ക്ഷേത്രം ഉണ്ടെന്നു പറഞ്ഞ സ്ഥലം ഒന്നുകൂടി നിരീക്ഷിച്ചിട്ടു വരണം. ഒട്ടും താമസിക്കരുത്.”

പടത്തലവൻ ആവശ്യപ്പെട്ടു.

കുതിരപ്പടയാളികൾ സൈന്യാധിപനെ വന്ദിച്ച്  വന്ന വഴിയേ തിരിച്ചു പോയി.

അതേ സമയം ആറുമുഖൻ മുത്തച്ഛൻ ശാന്തിക്കാരനെ വിളിച്ച് എത്രയും വേഗം ഭഗവതിയുടെ വിഗ്രഹവും തിരുവാഭരണങ്ങളും ക്ഷേത്രക്കളത്തിൽ ഒളിപ്പിക്കാൻ ആവശ്യപ്പെട്ടു.

” എന്തോ, എന്റെ മനസ്സ് അങ്ങനെ പറയുന്നു. ഉടനെ വേണം.”

മിഴിച്ചു നിൽക്കുന്ന ശാന്തിക്കാരനോട് മുത്തച്ഛൻ പറഞ്ഞു.

അപ്പോഴേയ്ക്കും ആ കുതിരപ്പടയാളികൾ അവിടെയെത്തി. മരങ്ങൾ നിന്നിടത്ത് ക്ഷേത്രം കണ്ടപ്പോൾ അവർ അമ്പരന്നു നിന്നു പോയി. അടുത്ത നിമിഷം രണ്ടമ്പുകൾ അവരുടെ നെഞ്ചു തുളച്ചു കയറി.

” അല്പേനേരം കഴിഞ്ഞാൽ സൈന്യം ഇവിടെയെത്തും. ഇനി നമുക്ക് ഒന്നും ചെയ്യാനില്ല.”

മുത്തച്ഛൻ അറിയിച്ചു.

നാടുവാഴിയും നാട്ടു സൈന്യവും ആയുധം വച്ച് കീഴടങ്ങാൻ തീരുമാനിച്ച വിവരവുമായി മുത്തച്ഛന്റെ സുഹൃത്ത് അവിടെയെത്തി.

” പറഞ്ഞു വിട്ടവരെ കാണാതാകുമ്പോൾ മുഴുവൻ പടയും ഇവിടെയെത്തും.പിന്നെ, ഒന്നും ബാക്കിയുണ്ടാവില്ല.”

മുത്തച്ഛൻ ആരോടെന്നില്ലാതെ പറഞ്ഞു. അനന്തരം ശ്രീകോവിലിൽ പ്രവേശിച്ച് ഭഗവതിയുടെ വിഗ്രഹം ഇളക്കിയെടുത്ത് കുളത്തിലേയ്ക്കു കുതിച്ചു.

“ഭഗവതീ, ഇനി അവിടത്തേക്ക് ജലശയനം. അടിയന് ജലസമാധി .”

അത്രയും പറഞ്ഞ് മുത്തച്ഛൻ ക്ഷേത്രക്കുളത്തിലേയ്ക്കു ചാടി. ആർക്കും അദ്ദേഹത്തെ തടയാനായില്ല.

അപ്പോൾ കുതിരപ്പടയുടെ കുളമ്പടിയൊച്ചയും പടയാളികളുടെ ആരവവും കേട്ടു തുടങ്ങി.

*

അവസാനിച്ചു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English