കേരളത്തിന്റെ നവോത്ഥാനത്തിനും നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കപ്പെടുന്നതിനും നവസമൂഹ രചനയ്ക്കായ് ജീവിതം സമർപ്പിച്ച കലാകാരന്മാരോടും അനു: ബന്ധ പ്രവർത്തകരായ ലൈറ്റ് & സൗണ്ട് ,സ്റ്റേജ് & ഡെക്കറേഷൻ മേഖലയിലുള്ളവരോടും ഈ കാലയളവിൽ ഉദാരമായ സമീപനം കാണിയ്ക്കണം എന്ന് (സ്റ്റേജ് ആർട്ടിസ്റ്റ്സ് & വർക്കേഴ്‌സ് അസോസിയേഷൻ ഓഫ് കേരള) സവാക് അവയ്ലബിൾ സെക്രട്ടറിയേറ്റ് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി കേരളത്തെ ബാധിച്ച പ്രളയവും,ഓഖിയും, ഹിപ്പയും അതുപോലുള്ള ദുരന്ത:ങ്ങളും കലകൊണ്ടും മറ്റ് അനു: ബന്ധ പ്രവർത്തനങ്ങളും മാത്രം നടത്തി ജീവിക്കുന്നവരെ സാരമായി ബാധിച്ചിട്ടുണ്ട്. ഏതു .ദുരന്തം ഉണ്ടായാലും ആദ്യം മാറ്റി വയ്ക്കപ്പെടുന്നത് കലാപരിപാടികളാണ്. സർക്കാർ മുൻ കൈ എടുത്ത് സാംസ്കാരിക വകുപ്പ് മുഖാന്തിരം നിലവിലെ ഈ അവസ്ഥ മാറ്റുന്നതിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം. അതോടൊപ്പം കോവിഡ്- 19 ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സന്നദ്ധ പ്രവർത്തനം നടത്തുവാൻ കഴിയുന്നത്ര കലാകാരന്മാരും അനു: ബന്ധ പ്രവർത്തകരോടും യോഗം അഭ്യർത്ഥിച്ചു. അവയ്ലബിൾ സെക്രട്ടറിയേറ്റ് യോഗത്തിൽ സംസ്ഥാന പ്രസി: അലിയാർ പുന്നപ്ര ജ: സെക്രട്ടറി സുദർശനൻ വർണ്ണം സംഘടനാ സെക്രട്ടറി വിനോദ് കുമാർ അച്ചും: ബിത മാദ്ധ്യമവിഭാഗം സെക്രട്ടറി കൃഷ്ണകുമാർ മങ്കൊമ്പ് എന്നിവർ പങ്കെടുത്തു.
Home പുഴ മാഗസിന്