പച്ചിലയും പഴുത്തിലയും

 

 

 

 

പഴുത്തില വീഴാൻ തുടങ്ങുന്നത് പച്ചില കണ്ടു …ചിരിയും തുടങ്ങി.. . ചില്ലയിൽ അള്ളിപ്പിടിച്ചെങ്കിലും ചെറിയൊരു കാറ്റിൽ അതിന്റെ ഞെട്ടറ്റു. തൊട്ടടുത്ത നിന്നിരുന്ന പച്ചില കൈകൊട്ടി ചിരിച്ചുലഞ്ഞു. പെട്ടന്ന് പഴുത്തില പച്ചിലയുടെ കഴുത്തിൽ കടന്നു പിടിച്ചു . നിന്റെ ഒരു ചിരി …ഞാൻ നിന്നെയും കൊണ്ട് പോകു മോനെ… പഴുത്തില അട്ടഹസിച്ചു . രണ്ടു പേരും കൂടി വെള്ളത്തിൽ പതിച്ചു . നീന്തലറിയാത്ത പച്ചില മുങ്ങി മരിച്ചു. പഴുത്തിലയാകട്ടെ ആരോ വലിച്ചെറിഞ്ഞ ഒരു ഓണപ്പതിപ്പിൽ പിടിച്ച് കൂക്ക് വിളിയിൽ കരക്കടിഞ്ഞു. കുറെ നാൾ കഥയിൽ ജീവിച്ചതല്ലേ ഇനി ഓർമ്മകളിൽ ജീവിക്കട്ടെ പഴുത്തില പ്രഖ്യാപിച്ചു . അവിടെ മേഞ്ഞിരുന്ന ആടിനെ പഴുത്തില കണ്ടില്ലെങ്കിലും ആട് പഴുത്തിലയെ കണ്ടിരുന്നു.

 

 

കടപ്പാട് – ഇന്ന് മാസിക

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here