വിജനതയില്‍ അയാള്‍ ഒറ്റക്കായിരുന്നു. തണുത്ത കാറ്റില്‍ നിന്നും രക്ഷപ്പെടാനായി അയാള്‍ കൂടാരത്തിലേക്കു പ്രവേശിച്ചു. ഇനി എന്തെങ്കിലും കഴിക്കണം പച്ചക്കറി സൂപ്പ് ആയാല്‍ ഏറ്റവും നല്ലത്. പത്തു മിനിറ്റു മതി. ചൂട് സൂപ്പുമടിച്ച് അങ്ങനെ സ്വസ്ഥനായി കിടന്നുറങ്ങാം. അയാള്‍ ഭാണ്ഡത്തില്‍ നിന്നും കാരറ്റും ഉള്ളിയും ഉപ്പും തക്കാളിപ്പഴവും ഗ്രാമ്പൂവും ഒക്കെ എടുത്തു വച്ചു സൂപ്പുണ്ടാക്കാന്‍ ഒരുക്കം തുടങ്ങി. ശീതക്കാറ്റ് അയാളുടെ കാന്‍വാസ് കൂടാരം ചെറുതായി തള്ളിക്കൊണ്ടിരുന്നു. അയാളോര്‍ത്തു എന്റെ അഹങ്കാരം നോക്കണേ ഒറ്റക്ക് ഈ രാത്രിയില്‍ മനുഷ്യന്‍ ഒറ്റയായി നടക്കേണ്ടവനല്ല. അപ്പോള്‍ അയാളുടെ കൂടാരത്തിന്റെ കോണീല്‍ എന്തോ തള്ളിവരികയുണ്ടായി. ആദ്യം ഭയപ്പെട്ടങ്കിലും അയാള്‍ പരിശോധിച്ചപ്പോള്‍ അവിടെ ഒരു ആട്ടിന്‍ കുട്ടി അകത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതു കണ്ടു. അയാള്‍ക്ക് പാവം തോന്നി പെട്ടന്ന് തന്നെ കഥയിലെ അറബിക്കു പറ്റിയ അമളി ഓര്‍മ്മിച്ചു. ഒട്ടകത്തേപ്പോലെ ഈ ആട്ടിന്‍കുട്ടി ഒരു വേള അയാളെ കൂടാരത്തില്‍ നിന്നും തള്ളിപ്പുറത്താക്കിയാലോ അയാള്‍ പ്ലാസ്റ്റിക്ക് ചരടുമായി പുറത്തിറങ്ങി ആട്ടിന്‍കുട്ടിയുടെ പിന്‍ കാലുകള്‍ അടുത്ത മരത്തില്‍ കെട്ടി. കൂടാരത്തിന്റെ ഉള്ളിലേക്ക് തല നീട്ടിക്കിടക്കാന്‍ ആട്ടിന്‍കുട്ടിയെ അനുവദിച്ചു. മരം കോച്ചുന്ന മഞ്ഞില്‍ ഉടലും തണുപ്പടിക്കാത്ത കൂടാരത്തില്‍ ശിരസുമായി ആട്ടില്‍ കുട്ടി കിടന്നു. അയാള്‍ വീണ്ടും വെജിറ്റബിള്‍ സൂപ്പുണ്ടാക്കുന്ന പണിയിലായി. എല്ലാം അരിഞ്ഞു കഴിഞ്ഞിട്ട് അയാള്‍ അധികം വന്ന പച്ചക്കറികള്‍ ആട്ടിന്‍ കുട്ടിയുടെ നേര്‍ക്കെറിഞ്ഞു. ആ പാവം അതൊക്കെ ചവച്ചു തിന്നു. തിളക്കുന്ന സൂപ്പിന്റെ ചേരുവയില്‍ എന്തോ കുറവുണ്ട് അയാള്‍ ആലോചിച്ചു. ആവശ്യത്തിനുള്ള എല്ലാ സുഗന്ധദ്രവ്യങ്ങളും ചേര്‍ത്തു കഴിഞ്ഞു എന്നിട്ടും… അയാള്‍ ആരോട് ചോദിക്കാന്‍ ? അയാള്‍ ചിരിച്ചുകൊണ്ട് ആടിനോടു ചോദിച്ചു.
” നിനക്കറിയാമോ ആടേ എന്റെ സൂപ്പില്‍ എന്താണൊന്നു കുറഞ്ഞിട്ടുള്ളത്?”
ആട്ടിന്‍കുട്ടി ഒരു മനുഷ്യക്കുട്ടി അല്ലാത്തതിനാല്‍ ഒന്നും പറയാതെ കണ്ണുറുക്കി കാണിച്ചു. ദേഷ്യം വന്ന അയാള്‍ കറിക്കത്തിയെടുത്ത് അതിന്റെ തല വെട്ടിയെടുത്ത് തിളക്കുന്ന സൂപ്പിലിട്ടു. അതിശയം അയാളെ ലഹരി പിടിപിക്കുന്ന മണവും നിറവും ആ സൂപ്പിനു വന്നു ചേര്‍ന്നു. സൂപ്പ് ആര്‍ത്തിയോടെ കുടിച്ചിട്ട് ഉറങ്ങാന്‍ കിടന്നപ്പോള്‍ അയാള്‍ കുറ്റബോധത്തോടെ ഓര്‍ത്തു. ഇന്ന് അബദ്ധം പറ്റി വെജിറ്റബിള്‍ സൂപ്പ് കുടിക്കാന്‍ ഇനി നാളെ വരെ കാത്തിരിക്കണം.
Click this button or press Ctrl+G to toggle between Malayalam and English