“ലക്ഷക്കണക്കിനു റെയില്‍വേ ജീവനക്കാരില്‍ ഒരുവനായിരുന്ന എനിക്ക് അമ്മമലയാളവുമായുള്ള പൊക്കിള്‍ക്കൊടിബന്ധം നിലനിര്‍ത്താന്‍ കഴിഞ്ഞത് എഴുത്തിലൂടെയായിരുന്നു. റെയില്‍വേജീവിതം എന്നിലെ അഹങ്കാരങ്ങളെ പൊഴിച്ചുകളഞ്ഞു. അഹംബോധത്തെ ശക്തിപ്പെടുത്തുകയും ചെയ്തു. ഈ കഥകളിലൂടെ സഞ്ചരിക്കുന്ന യാത്രക്കാര്‍ക്ക് പച്ചവിളക്ക് കാണിക്കുവാന്‍ എനിക്ക് സന്തോഷമേയുള്ളൂ.”
ഇരുപതു വര്‍ഷം നീണ്ടുനിന്ന റെയില്‍വേ ജീവിതാനുഭവങ്ങളില്‍നിന്നും വൈശാഖന്‍ കൊത്തിയെടുത്ത പത്തൊന്‍പതു കഥകള്‍. മരണവും ജീവിതവും അതിജീവനവും എല്ലാം നിറഞ്ഞുനിൽക്കുന്ന കഥാലോകമാണ് വൈശാഖന്റെ കഥകൾ.ഔദ്യോഗിക ജീവിതത്തിലെ പിരിമുറുക്കങ്ങളിൽ നിന്നും ജൈവികതയിലേക്കുള്ള വാതിലായിരുന്നു വൈശാഖന് കഥകൾ.ജീവിതത്തെ തിരിച്ചു പിടിക്കാൻ കഥകൾ ഇവിടെ കഥാകാരനെ സഹായിക്കുന്നു
പ്രസാധകർ മാതൃഭൂമി
വില 200 രൂപ