ഒരു ദേശത്തിന്റെ നാടകം എന്നും പറയാം രാമഗിരി’യെ. പി.രാമന്റെ കവിതയ്ക്കു കുട്ടികൾ നൽകിയ രംഗാവിഷ്കാരം, അക്കാദമി പുരസ്കാരം നേടിയ അദ്ദേഹത്തിന് വിദ്യാർത്ഥികൾ സമ്മാനിച്ച ആദരപ്രകടനം കൂടി ആയിരുന്നു. കഴിഞ്ഞദിവസം പട്ടാമ്പി കോളജിൽ പകൽ വെളിച്ചത്തിൽ അവതരിപ്പിച്ച നാടകത്തിൽ ,രാമന്റെ കവിതയിലെ പട്ടാമ്പിയുടെ ചരിത്രവും ഐതിഹ്യവും ഊടും പാവുമാക്കിക്കൊണ്ട് വർത്തമാനത്തിന്റെ തറിയിൽ നെയ്തെടുത്തിരിക്കയാണ് സംവിധായകൻ റോയ് . കാർണിവൽ മൈതാനത്തെ സമൂഹാവിഷ്കാരങ്ങളിലൂടെ അരങ്ങിന് പുതുമാനങ്ങൾ നൽകി വരുന്ന കോളജിലെ തിയേറ്റർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആയിരുന്നു പരിപാടി.