പി. പത്മരാജന്‍ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച കഥ, നോവല്‍, സംവിധാനം, തിരക്കഥ എന്നിവയ്ക്കുള്ള പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. ‘ആണ്’ എന്ന ചിത്രത്തിലൂടെ സിദ്ധാര്‍ത്ഥ ശിവയും ‘ആവാസവ്യൂഹം’ എന്ന ചിത്രത്തിലൂടെ കൃഷാന്ദിനും ആണ് മികച്ച സംവിധായകരായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
25000 രൂപയും ശില്‍പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. ആവാസവ്യൂഹത്തിലൂടെ കൃഷാന്ദ് മികച്ച തിരക്കഥാകൃത്തായും തിരഞ്ഞെടുക്കപ്പെട്ടു. 15000 രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം.,
സാഹിത്യ പുരസ്‌കാരങ്ങളില്‍ അംബികാസുതന്‍ മങ്ങാടെഴുതിയ ‘കാരകൂളിയന്’ മികച്ച ചെറുകഥയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. 15000 രൂപയും ശില്‍പവും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. മികച്ച നോവലായി തിരഞ്ഞെടുക്കപ്പെട്ടത് വി.ഷിനിലാല്‍ രചിച്ച ‘124 ആണ്’. 20,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.