പി.പദ്‌മരാജൻ ട്രസ്റ്റിന്റെ സാഹിത്യ-സിനിമാ പുരസ്‌കാരങ്ങൾ സംവിധായകൻ ശ്യാമപ്രസാദ് വിതരണം ചെയ്തു. അംബികാസുതൻ മാങ്ങാട്(ചെറുകഥ), വി.ഷിനിലാൽ(നോവൽ), സിദ്ധാർഥ് ശിവ(സംവിധായകൻ), കൃഷാന്ദ്(സംവിധായകൻ, തിരക്കഥ) എന്നിവർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.
പി.പദ്‌മരാജൻ പുരസ്‌കാരം നേടിയ ചെറുകഥകളുടെ സമാഹാരമായ ‘കഥാപദ്‌മം’ ഡോ. വി.രാജകൃഷ്ണൻ രാധാലക്ഷ്മി പദ്‌മരാജനു നൽകി പ്രകാശനംചെയ്തു. ബീനാപോൾ, പ്രദീപ് പനങ്ങാട് എന്നിവർ സംസാരിച്ചു.