പി.പി പ്രകാശന്റെ ഏറ്റവും പുതിയ പുസ്തകം ‘ദൈവം എന്ന ദുരന്തനായകന്‍’ ഫെബ്രുവരി 5ന് പ്രകാശനം ചെയ്യും. വൈകീട്ട് 5.30ന് കോഴിക്കോട് മാനാഞ്ചിറ, ആംഫി തിയറ്ററില്‍ നടക്കുന്ന പ്രകാശന ചടങ്ങില്‍ സുനില്‍.പി. ഇളയിടത്തില്‍ നിന്നും ആര്‍.രാജശ്രീ പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങും.
എ.പ്രദീപ് കുമാര്‍ എം.എല്‍.എ, എ.കെ.അബ്ദുല്‍ ഹക്കീം, ഡോ.കെ.എം.അനില്‍, രവി ഡി സി, പി.രാമന്‍, കെ.സി.ഹരികൃഷ്ണന്‍, ഡോ.എം.സി.അബ്ദുല്‍ നാസര്‍, പി.പി.പ്രകാശന്‍, കെ.വി.ശശി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. 7 മണിക്ക് ഭാനുപ്രകാശ് & ടീം അവതരിപ്പിക്കുന്ന മെഹ്ഫിലും അരങ്ങേറും.