പി.പി പ്രകാശന്റെ പുതിയ പുസ്തകം ‘ദൈവം എന്ന ദുരന്തനായകന്‍’ സുനില്‍ പി ഇളയിടം പ്രകാശനം ചെയ്തു. കോഴിക്കോട് മാനാഞ്ചിറ, ആംഫി തിയറ്ററില്‍ നടന്ന പ്രകാശന ചടങ്ങില്‍ സുനില്‍.പി. ഇളയിടത്തില്‍ നിന്നും ആര്‍.രാജശ്രീ പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി.
എ. കെ അബ്ദുൽ ഹക്കീം, എ. പ്രദീപ് കുമാർ എം എല്‍ എ, , ഡോ. എം. കെ അനിൽ, സുനിൽ പി.ഇളയിടം, ആർ. രാജശ്രീ, രവി. ഡി. സി, പി. രാമൻ, കെ. സി ഹരികൃഷ്ണൻ, ഡോ. എം. സി അബ്ദുൽ നാസർ, പി. പി പ്രകാശൻ, കെ. വി ശശി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.