കേരള ഗ്രന്ഥശാലാ സംഘത്തിന്റെ പിതാവും അധ്യാപകനുമായ പി.എൻ. പണിക്കരുടെ പൂർണകായ പ്രതിമ പൂജപ്പുര ട്രാഫിക് ഐലൻഡ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്നതിനുള്ള അനുമതി നൽകിയതായി പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ അറിയിച്ചു. മലയാളത്തിന് ഒരിക്കലും വിസ്മരിക്കാൻ കഴിയാത്ത സംഭാവനകൾ നൽകിയ പി.എൻ. പണിക്കർ കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനങ്ങളുടെ വളർച്ചയ്ക്കും അതിന്റെ സംഘാടനത്തിനും നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്.കേരളത്തിൽ ഗ്രന്ഥശാലാ പ്രസ്ഥാനങ്ങളുടെ പ്രസക്തി ബോധ്യപ്പെട്ട് അവയെ ജനകീയമാക്കുന്നതിലും പുസ്തക വായനയുടെ പ്രാധാന്യം ചരിത്രബോധമുള്ള തലമുറകളുടെ വളർച്ചയ്ക്ക് ആവശ്യമാണെന്ന കാഴ്ചപ്പാടോടുകൂടി അതിന്റെ പ്രവർത്തനങ്ങൾ കേരളത്തിലുടനീളം സജീവമാക്കുന്നതിലും അദേഹം വഹിച്ച പങ്ക് നിസ്തൂലമാണെന്ന് മന്ത്രി പറഞ്ഞു.
Home പുഴ മാഗസിന്