കഴിഞ്ഞ 31 വർഷമായി കോഴിക്കോട്ട് നടക്കുന്ന നാടകോത്സവങ്ങളിലൂടെ, പ്രഭാഷണങ്ങളിലൂടെ, ചെറു കൂട്ടായ്മകളിലൂടെ കേരളത്തിന്റെ രംഗാവതരണ ഇടപെടലുകൾക്ക് ചാലകശക്തിയായി പി എം താജ് അനുസ്മരണ സമിതി പ്രവർത്തിച്ചുവരുന്നു. ഈ മഹാമാരിയുടെ കാലത്ത് രംഗവേദിക്ക് നവോർജ്ജം നൽകുന്നതിനായി 2021 ജൂലൈ 23 മുതൽ 29 വരെ വിപുലമായ പരിപാടികളോടെ ഓൺലൈനായി ഈ വർഷത്തെ താജ് അനുസ്മരണം നടത്തുന്നു. അനുസ്മരണത്തിന്റെ ഭാഗമായി ഒരാഴ്ചക്കാലം രാവിലെ 10 മുതൽ ഉച്ചക്ക് 12 വരെ അന്തർദ്ദേശീയ രംഗാവതരണ ശില്പശാല നടക്കും. രംഗാവതരണ പ്രവർത്തകരും അക്കാദമിക്കുകളുമായ ശങ്കർ വെങ്കിടേശ്വരൻ, ഡോ. അമീത് പരമേശ്വരൻ , ഡോ. ലക്ക്സനായി സോങ്‌ചെങ്ച്ചയ്, ജിജോ കെ മാത്യു, അലിയാർ അലി, അതുൽ വിജയകുമാർ, മനീഷ് പച്ചിയാരു എന്നിവർ നയിക്കും. ശില്പശാല ഡയറക്ടർ അഭീഷ് ശശിധരൻ. 20നും 30 നും ഇടയിൽ പ്രായമുള്ള 25 പേർക്കുവേണ്ടിയുള്ളതാണ് ഓൺലൈൻ ശില്പശാല. ശില്പശാലയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ജൂലായ് മാസം 17ന് മുൻപായി ഗൂഗിൾ ഫോറം മലയാളത്തിലോ ഇംഗ്ലീഷിലോ പൂരിപ്പിച്ച് അപേക്ഷിക്കുക.
ഗൂഗിൾ ഫോറം: https://docs.google.com/forms/d/e/1FAIpQLSfe_AGO3dBs0d6O5RMPBf6ISDXwoMlznvlxu1trt26I9Di17A/viewform
വിവരങ്ങൾക്ക് : പി എം താജ് അനുസ്മരണസമിതി, കോഴിക്കോട്, 673004 pmtajanusmaranasamithi@gmail.com : +91 9447276505. +91 9676145161