നന്തനാര്‍ സാഹിത്യപുരസ്‌കാര സമർപ്പണം നാളെ

 

 

എഴുത്തുകാരന്‍ നന്തനാരുടെ സ്മരണക്കായി അങ്ങാടിപ്പുറം വള്ളുവനാടന്‍ സാംസ്‌കാരികവേദി ഏര്‍പ്പെടുത്തിയ നന്തനാര്‍ സാഹിത്യ പുരസ്‌കാരരം പി.എം.ദീപക്ക് സമ്മനിക്കും. ആത്മഛായ എന്ന ചെറുകഥാസമാഹാരത്തിനാണ് പുരസ്‌കാരം.

കോഴിക്കോട് നടുവണ്ണൂര്‍ കോട്ടൂര്‍ സ്വദേശിയായ ദീപയുടെ ആദ്യ ചെറുകഥാസമാഹാരമാണിത്. 15,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. എന്‍.പി വിജയകൃഷ്ണന്‍, ഡോ.പി.ഗീത, പി.എസ് വിജയകുമാര്‍ എന്നിവരായിരുന്നു പുരസ്‌കാരനിര്‍ണ്ണയ സമിതി അംഗങ്ങള്‍.

അങ്ങാടിപ്പുറം തരകന്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന അനുസ്മരണചടങ്ങില്‍ സാഹിത്യകാരന്‍ സി.വി ബാലകൃഷ്ണന്‍ പുരസ്‌കാരം സമ്മാനിക്കും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here