പ്രശസ്ത കലാസംവിധായകൻ പി. കൃഷ്ണമൂർത്തി അന്തരിച്ചു. 77 വയസ്സായിരുന്നു. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ 50ലധികം ചിത്രങ്ങൾക്ക് കലാസംവിധാനവും വസ്ത്രാലങ്കാരവും നിർവഹിച്ചിട്ടുണ്ട്. അഞ്ച് തവണ ദേശീയ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. സംസ്ക്കാരം ചെന്നൈ മടിപ്പാക്കത്ത് നടക്കും.
സ്വാതിതിരുനാൾ, വൈശാലി, ഒരു വടക്കൻ വീരഗാഥ, പെരുന്തച്ചൻ, രാജശിൽപി, പരിണയം, ഗസൽ, കുലം, വചനം, ഒളിയമ്പുകൾ തുടങ്ങി പതിനഞ്ചിലേറെ മലയാള ചിത്രങ്ങളിൽ കൃഷ്ണമൂർത്തി പ്രവർത്തിച്ചിട്ടുണ്ട്. കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചിട്ടുണ്ട്. തമിഴ്‌നാട് സർക്കാരിന്‍റെ സംസ്ഥാന അവാർഡുകൾക്ക് പുറമെ പുറമെ കലൈമാമണി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
തഞ്ചാവൂരിനടുത്ത പൂംപുഹാറാണ് കൃഷ്ണമൂർത്തിയുടെ ജന്മനാട്. മദ്രാസ് സ്കൂൾ ഓഫ് ആർട്സിൽനിന്ന് സ്വർണമെഡലോടെ വിജയിച്ച അദ്ദേഹം ലെനിൻ രാജേന്ദ്രന്‍റെ ‘സ്വാതിതിരുനാൾ’ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ എത്തിയത്.
Click this button or press Ctrl+G to toggle between Malayalam and English