പി കേശവദേവ‌് സാഹിത്യ പുരസ‌്കാരം പ്രഭാവർമയ‌്ക്ക‌്

sahitya

പി കേശവദേവ‌് ട്രസ്റ്റ് ഏർപ്പെടുത്തിയ സാഹിത്യ പുരസ്‌കാരം പ്രഭാവർമയ‌്ക്ക‌് നൽകുമെന്ന് പുരസ‌്കാര കമ്മിറ്റി ചെയർമാൻ ജോർജ‌് ഓണക്കൂർ, വിജയകൃഷ‌്ണൻ, മാനേജിങ‌് ട്രസ‌്റ്റി ജ്യോതിദേവ‌് കേശവദേവ‌് എന്നിവർ അറിയിച്ചു. 25,000 രൂപയും ആർടിസ‌്റ്റ‌് ബി ഡി ദത്തൻ രൂപകൽപ്പന ചെയ‌്ത ശിൽപ്പവും പ്രശസ‌്തിപത്രവുമാണ‌് പുരസ‌്കാരം.മലയാള കാവ്യസാഹിത്യത്തിന‌് നൽകിയ സമഗ്രസംഭാവനയ‌്ക്കാണ‌് പ്രഭാവർമയ‌്ക്ക‌് പുരസ‌്കാരം. ശ്യാമമാധവം, അർക്കപൂർണിമ, സൗപർണിക, ചന്ദനനാഴി, ആർദ്രം, അവിചാരിതം, അപരിഗ്രഹം തുടങ്ങിയവയാണ് കാവ്യസമാഹാരങ്ങൾ. പാരായണത്തിന്റെ രീതിഭേദങ്ങൾ എന്ന പ്രബന്ധസമാഹാരവും മലേഷ്യൻ ഡയറിക്കുറിപ്പുകൾ എന്ന യാത്രാവിവരണവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

2016ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, ആശാൻ പ്രൈസ്, വയലാർ അവാർഡ്, വള്ളത്തോൾ സമ്മാനം, കേരള സാഹിത്യ അക്കാദമി അവാർഡ്, മികച്ച ചലച്ചിത്രഗാനരചയിതാവിനുള്ള പുരസ്കാരങ്ങൾ തുടങ്ങിയവ ലഭിച്ചു. ദേശാഭിമാനി റസിഡന്റ് എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്.ജൂലൈ 11ന‌് വൈകിട്ട‌് തിരുവനന്തപുരം ഹിൽട്ടൺ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ പുരസ‌്കാരങ്ങൾ വിതരണം ചെയ്യും

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here