പി.കേശവദേവ് സാഹിത്യപുരസ്‌കാരം പി.കെ. രാജശേഖരന്

 

പി.കേശവദേവിന്റെ സ്മരണാര്‍ത്ഥം ട്രസ്റ്റ് ഏര്‍പ്പെടുത്തിയിട്ടുള്ള പി.കേശവദേവ് സാഹിത്യപുരസ്‌കാരം ഡോ.പി.കെ രാജശേഖരന്. അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകള്‍ക്കൊപ്പം ‘ദസ്തയേവ്സ്‌കി ഭൂതാവിഷ്ടന്റെ ഛായാപടം’ എന്ന പഠന ഗ്രന്ഥം പ്രത്യേകം പരിഗണിച്ചാണ് പുരസ്‌കാരം. പി.കേശവദേവ് ഡയാബ്‌സ്‌ക്രീന്‍ കേരള പുരസ്‌കാരത്തിന് ടൈംസ് ഓഫ് ഇന്ത്യ ഡെപ്യൂട്ടി എഡിറ്റര്‍ പ്രീതു നായര്‍ അർഹയായി.

പ്രഥം പി.കേശവദേവ് മലയാളം പുരസ്‌കാരം അമേരിക്കയിലെ ടെക്സസില്‍ പ്രവര്‍ത്തിച്ചുവരുന്ന കേരള അസോസിയേഷന്‍ ഓഫ് ഡാളസിന് ലഭിച്ചു.1500 ല്‍ പരം അംഗങ്ങള്‍, ബൃഹത്തായ മലയാളം ലൈബ്രറി, കൈരളി മാസിക, മലയാളം പഠനക്ലാസ്, സാഹിത്യ സമ്മേളനങ്ങള്‍, സാഹിത്യ ചര്‍ച്ചകള്‍ എന്നിവയിലൂടെ സജീവമാണ് ഈ സംഘടന.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here