പി.കളയ്ക്കാട് സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ സാഹിത്യപുരസ്‌കാരം എഴുത്തുകാരി കെ.ആര്‍.മീരയ്ക്ക്. കെ.ആര്‍.മീരയുടെ സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ എന്ന നോവലാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
ഡോ.സി.ഉണ്ണിക്കൃഷ്ണന്‍, ഡോ.സനല്‍കുമാര്‍, ഡോ.ആര്‍.എസ്.രാജീവ് എന്നിവരടങ്ങിയ കമ്മിറ്റിയാണ് പുരസ്‌കാര നിര്‍ണ്ണയം നടത്തിയത്.
ഫെബ്രുവരി എട്ടാം തീയതി കൊല്ലം പബ്ലിക് ലൈബ്രറി ഹാളില്‍ വെച്ചു നടക്കുന്ന പരിപാടിയില്‍ മുന്‍ എം.പി. പി.രാജീവ് പുരസ്‌കാരം സമ്മാനിക്കും