പി.കെ. ബാലകൃഷ്ണന്‍: ഉറങ്ങാത്ത മനീഷി

pkbala

കേരളത്തിലെ സാംസ്കാരിക മണ്ഡലങ്ങള്‍ക്ക് ഒരുകാലത്തും മറക്കാനാവാത്ത പ്രതിഭാശാലിയാണ് പി.കെ.ബാലകൃഷണന്‍. രാഷ്ട്രീയ നേതാവ്, പത്രപ്രവര്‍ത്തകന്‍, പത്രാധിപര്‍ ഇങ്ങനെ അക്ഷരലോകത്തോടു നിരന്തരം സമ്പര്‍ക്കം ചെയ്ത അനുഗ്രഹീതനാണ് ഇദ്ദേഹം.

ഒരു ജീവചരിത്രഗ്രന്ഥം എഴുതത്തക്കവിധം പ്രശസ്തനല്ല പി.കെ.ബാലകൃഷ്ണനെന്ന് ഒരു സുഹൃത്തു ചൂണ്ടിക്കാണിച്ച വിവരം സാനുമാഷ് ഗ്രന്ഥത്തോടനുബന്ധമായി ചേര്‍ത്തിരിക്കുന്ന പ്രസ്താവനയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. “പഠനം പൂര്‍ത്തിയാക്കുകയോ ബിരുദമെടുക്കുകയോ ചെയ്തിട്ടില്ല, മാദ്ധ്യമങ്ങള്‍ നിറഞ്ഞുനിന്നില്ല, അവാര്‍ഡുകള്‍ നേടിയില്ല, പദവികളിലൊന്നും വിരാജിച്ചിട്ടില്ല.” ഇതൊന്നും സംഭവിക്കാത്ത ഒരാള്‍ എം.കെ. സാനുവിനെപ്പോലുള്ള പ്രശസ്തനായൊരു ജീവചരിത്രകാരന്റെ തൂലികയ്ക്ക് വശം വദനാകുമോ എന്ന നിഷ്കളങ്കമായ ചോദ്യം ഉന്നയിച്ചയാളെ നമുക്കു കുറ്റം പറയാന്‍ കഴിയില്ലല്ലോ. നാട്ടുനടപ്പനുസരിച്ച് നാമെല്ലാവരും പൊതുവില്‍ പ്രശസ്തിയേയും മറ്റുമാണ് യോഗ്യതയുടെ മാനദണ്ഡമായി സ്വീകരിച്ചുപോരുന്നത്.

വിലയുള്ള സംഭാവനകള്‍ മറ്റാരെക്കാളും അധികമായി മലയാളത്തിനു നല്‍കിയ എഴുത്തുകാരനെന്ന നിലയില്‍ പി.കെ.ബാലകൃഷ്ണന്‍ ഭാവിതലമുറകളുടെ വീക്ഷ്ണത്തില്‍ സ്ഥാനം ലഭിക്കുമെന്ന കാര്യം ഉറപ്പാണ്. “അദ്ദേഹത്തെ മനസ്സിലാക്കാനും അദ്ദേഹത്തിന്റെ ആശയലോകത്തിലേക്ക് പ്രവേശിക്കാനും അവര്‍ക്ക് ഉപകരിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് ഈ ഗ്രന്ഥം ഞാനെഴുതിയിരിക്കുന്നത്” എന്ന് പ്രൊഫസര്‍ എം.കെ.സാനു പറയുന്നു.

ശ്രീ.പി.കെ. ബാലകൃഷ്ണന്റെ ബാല്യകാലം മുതലുള്ള സാമൂഹ്യപശ്ചാത്തലവും അന്നത്തെ വ്യവസ്ഥിതിയെക്കുറിച്ചും സാനുമാഷ് വിശദീകരിക്കുന്നതിലൂടെ ദേശീയപ്രക്ഷോഭവുമായി ബന്ധപ്പെട്ട ചരിത്രവസ്തുതകള്‍ സത്യസന്ധമായി വായനക്കാര്‍ക്ക് വായിക്കാന്‍ കഴിയുന്നു. ഒരു പ്രക്ഷോഭകാരിയായിട്ടാണ് പി.കെ.ബാലകൃഷ്ണന്റെ വളര്‍ച്ച. എറണാകുളം വിദ്യാര്‍ത്ഥിയായിരിക്കെ ക്വിറ്റിന്ത്യാ സമരത്തില്‍ പങ്കെടുത്തു. വിദ്യാഭ്യാസ കാലഘറ്റ്റ്റം ജയിലില്‍. ആ ജയില്‍ജീവിതം സാമൂഹ്യപ്രവര്‍ത്തനത്തിലേക്കുള്ള ഒരു വഴിതുറക്കലായി.

1991 വരെയുള്ള കാലഘട്ടത്തിലെ ശ്രീ.പി.കെ. ബാലകൃഷ്ണന്റെ ജീവിതത്തിന്റെ ഗതിവിഗതികള്‍, അതാതു കാലഘട്ടത്തിലെ സാമൂഹ്യസാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ വിശദമാക്കുകയാണ് സാനുമാഷ്.

പി.കെ. ബാലകൃഷ്ണന്‍ ഉറങ്ങാത്ത മനീഷി എന്നെ ജീവചരിത്രപഠനം കൈരളിയുടെ അമൂല്യസമ്പത്തുക്കളില്‍ ഒന്നാണ്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here