പി.ജെ. ആന്റണിയുട എന്ന അതുല്യ പ്രതിഭ മരിച്ചിട്ടും മലയാളിയുടെ ഓർമയിൽ നിന്നും മായാത്ത സാന്നിധ്യമാണ്. ആ മഹാ കലാകാരന്റെ 39-ാം ചരമവാർഷികാചരണം ഇന്ന് വൈകിട്ട് അഞ്ചിന് ഇടപ്പള്ളി ചങ്ങന്പുഴ പാർക്കിൽ ആചരിക്കും . പി.ജെ. ആന്റണി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പരിപാടി നാടകപ്രവർത്തകൻ ടി.എം. ഏബ്രഹാം ഉദ്ഘാടനം ചെയ്യും.കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ അനുസ്മരണ പ്രഭാഷണം നടത്തും. മേരി ആന്റണി, എസ്. രമേശൻ എന്നിവർ പ്രസംഗിക്കും. കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം നേടിയ പൂയപ്പള്ളി തങ്കപ്പനെ ചടങ്ങിൽ ആദരിക്കും. വൈകിട്ട് ഏഴിന് തൃശൂർ രംഗചേതന അവതരിപ്പിക്കുന്ന ചെറുകാടിന്റെ ‘നമ്മളൊന്ന്’ എന്ന നാടകം അരങ്ങേറും.
Home പുഴ മാഗസിന്