പി.ഭാസ്‌കരൻ പ്രതിമ അനാച്ഛാദനം

 

08tvtvjeevanthomas

തിരുവനന്തപുരം: ചലച്ചിത്ര ഗാനരചയിതാവും കവിയുമായ പി.ഭാസ്‌കരന്റെ പ്രതിമ ഇന്നലെ വൈകീട്ട് ആറിന് മുഖ്യമന്ത്രി മാനവീയം വീഥിയില്‍ പിണറായി വിജയന്‍ നിര്‍വഹിച്ചു. മന്ത്രി എ.കെ.ബാലന്‍ അധ്യക്ഷനായി. ശില്പി ജീവന്‍ തോമസ് ഒരുക്കിയ ശില്പമാണ് അനാച്ഛാദനം ചെയ്തത്. സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന പരിപാടിയില്‍ ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

ചടങ്ങുകള്‍ക്കുശേഷം ഷഹബാസ് അമന്‍ നയിച്ച ഗാനാര്‍ച്ചന നടന്നു. പി.കെ.മേദിനി കവിതാലാപനം നടത്തി. തുടര്‍ന്ന് മാനവീയം കള്‍ച്ചര്‍ കളക്ടീവിന്റെ നേതൃത്വത്തില്‍ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകര്‍ അണിനിരക്കുന്ന, പി.ഭാസ്‌കരന്‍ എഴുതിയ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ സംഗീത സന്ധ്യയുമരങ്ങേറി

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here