പി.ഭാസ്‌കരന്‍ അനുസ്മരണം ‘ഓര്‍ക്കുക വല്ലപ്പോഴും’ എന്ന പേരില്‍ ഭാരത് ഭവനില്‍ നടത്തി. പി.ആര്‍.ഡി.യും ദക്ഷിണ ചൈന്നെയും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങ് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി ഉദ്ഘാടനം ചെയ്തു. പി.ഭാസ്‌കരന്റെ ഗാനങ്ങളിലും കവിതകളിലും കാവ്യചിത്രങ്ങള്‍ നമുക്കു കാണാന്‍കഴിയും, വാക്കുകള്‍ കൊണ്ടു ചിത്രം വരയ്ക്കാനുള്ള കഴിവാണ് അദ്ദേഹത്തെ മികച്ച സംവിധായകനാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ഉച്ചയ്ക്കു നടന്ന സിംപോസിയത്തില്‍ അദ്ദേഹത്തിന്റെ വിവിധ സര്‍ഗപ്രതിഭാസങ്ങള്‍ ചര്‍ച്ചചെയ്തു.ചടങ്ങിൽ ജെ.സി.ഡാനിയേല്‍ പുരസ്‌കാരത്തിനര്‍ഹനായ ശ്രീകുമാരന്‍ തമ്പിയെ ചടങ്ങില്‍ ആദരിച്ചു.
Home പുഴ മാഗസിന്