പതിവു സന്ധ്യാ നടത്തത്തിലന്നുണ്ണി പൂവിരല്‍തുമ്പ് നീട്ടിക്കൊതിച്ചത്
കൊച്ചു കുപ്പിത്തടങ്കലടപ്പിട്ട പഴയ പുഴകളെ പുതിയ മഴകളെ…
കുപ്പി പൊട്ടിച്ചിളം ചുണ്ടിലാര്‍ദ്രമായ് നേര്‍ത്ത ജലധാരയിറ്റിച്ചിറക്കവേ;
പോയ സമ്പന്ന കാലത്തെയോര്‍മ്മകള്‍, തേട്ടി മടിശ്ശീല തുന്നാനിരുന്നൊരു-
കിണര്‍ കരഞ്ഞതിന്നലകള്‍ കിതപ്പാറ്റാന്‍ തണല് കാണാഞ്ഞ കാറ്റ് മാത്രം കേട്ടു….