പൊത്തിനിരുട്ടിലിരുന്നൊരു മൂങ്ങ
പകലിനെ രാത്രിയാക്കുന്നു
ഏകനായ് പകലിൻ പാട്ടുകൾ കേട്ടവൻ
കൂട്ടിനായരെയോ കാക്കുന്നു
മൂങ്ങയാമവനെ എല്ലാവരും
കൂമനെന്നുപേർ വിളിച്ചു
രാത്രിയിലവനുടെ മൂളൽകേട്ട്
കുഞ്ഞുങ്ങൾ പേടിച്ചുപോകും
പകലിൽപ്പറക്കുവാൻ മോഹമുണ്ട്
കൺകൾക്കു പകലറിയാത്തതു നേര്
രാത്രിയിലവനുനൽ കാഴ്ച്ചയുണ്ട്
അതുപകലിനോളം തെളിച്ചം
പകലിനെക്കാണാൻകഴിയില്ല മൂങ്ങയ്ക്കു
പൊത്തിനിരുട്ടാണഭയം