ഖസാക്കിന്റെ ഇതിഹാസം സുവർണ ജൂബിലി ആഘോഷങ്ങൾ ഇന്ന് മുതൽ

 

 

 

ഖസാക്കിന്റെ ഇതിഹാസം സുവർണ ജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം. ഒരു വർഷം നീണ്ട് നിൽക്കുന്ന പരിപാടികളുടെ ഉദ്ഘാടനം ഇന്ന് രാവിലെ പത്ത് മണിക്ക് മുൻ സാംസ്കാരിക വകുപ്പ് മന്ത്രി എം.എ.ബേബി നിർവഹിക്കും.
ടി.കെ.നാരായണദാസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജ്യോതിബായ് പരിയാടത്ത്, ആഷാ മേനോന്‍, ടി.ആര്‍ അജയന്‍ എന്നിവര്‍ പങ്കെടുക്കുന്നു. ഉദ്ഘാടനത്തിന് ശേഷം നടക്കുന്ന പ്രഭാഷണത്തില്‍ എം.ബി രാജേഷ്, അഡ്വ. കെ.ശാന്തകുമാരി, രവി ഡി സി, ഡോ.കെ.പി.മോഹനന്‍, പ്രൊഫ.വി.കാര്‍ത്തികേയന്‍ നായര്‍, എന്‍.രാധാകൃഷ്ണന്‍ നായര്‍, പ്രൊഫ.സുജ സൂസന്‍ ജോര്‍ജ്, പള്ളിയറ ശ്രീധരന്‍, നേമം പുഷ്പരാജ്, കെ.ഗോകുലേന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കുന്നു.

ഉച്ചതിരിഞ്ഞു 2.30 മുതല്‍ ആരംഭിക്കുന്ന പ്രതിമാസ പ്രഭാഷണത്തില്‍ അംബികാസുതന്‍ മാങ്ങാട് പങ്കെടുക്കും. വിജയന്റെ കാലസങ്കല്പം എന്നതാണ് പ്രഭാഷണവിഷയം. മുണ്ടൂര്‍ സേതുമാധവന്‍ അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ എം.ശിവകുമാര്‍, ഡോ.സി.പി ചിത്രഭാനു, ടി.കെ.ശങ്കരനാരായണന്‍, രഘുനാഥന്‍ പറളി, ഡോ. ജയശീലന്‍ പി.ആര്‍ എന്നിവരും പങ്കെടുക്കുന്നു.
കൂടാതെ കലാസാംസ്കാരിക സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും.

 

 

Picture (c)

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here