ഒ.വി വിജയൻ സ്മാരക സാഹിത്യ പുരസ്കാരം ടി. പത്മനാഭനും സുഭാഷ് ചന്ദ്രനും അമൽ രാജിനും

 

ഒ.വി വിജയൻ സ്മാരക സാഹിത്യ പുരസ്കാരത്തിന് എഴുത്തുകാരായ ടി. പത്മനാഭനും സുഭാഷ് ചന്ദ്രനും അമൽ രാജും അർഹരായി. 2017, 2018, 2019 വർഷങ്ങളിൽ ഒന്നാം പതിപ്പായി പുറത്തിറങ്ങിയ കഥാസമാഹാരം, നോവൽ, പ്രസിദ്ധീകരിക്കാത്ത യുവകഥ എന്നിവയ്ക്കാണ് പുരസ്കാരം.

മരയ, എന്റെ മൂന്നാമത്തെ നോവൽ എന്നീ കഥാസമാഹാരങ്ങൾ പരിഗണിച്ചാണ് ടി പത്മനാഭന് മികച്ച കഥാസാമാഹരത്തിനുള്ള പുരസ്കാരം ലഭിച്ചിരിക്കുന്നത്. സമുദ്രശില എന്ന നോവലാണ് സുഭാഷ് ചന്ദ്രനെ പുരസ്കാരത്തിന് അർഹനാക്കിയത്. നാൽപത് വയസ്സിൽ താഴെയുള്ളവരുടെ പ്രസിദ്ധീകരിക്കാത്ത കഥയ്ക്കായുള്ള യുവകഥാപുര്സകാരത്തിന് കണ്ണൂർ സ്വദേശി അമൽ രജ് പാറമേൽ അർഹനായി.

കഥാസമാഹാരം, നോവൽ എന്നിവയ്ക്ക് 25000 രൂപയും കഥയ്ക്ക് 10000 രൂപയുമാണ് പുരസ്കാരത്തുക. ഡിസംബർ മാസത്തിൽ ഒ.വി വിജയൻ സ്മാരകത്തിൽ നടക്കുന്ന ചടങ്ങിൽ സാംസ്കാരിക മന്ത്രി എ.കെ ബാലൻ പുരസ്കാരങ്ങൾ വിതരണം ചെയ്യും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here