നാമിടങ്ങൾ

 

 

ഇരുൾ കീറി പെയ്യുമീ രാമഴക്കിടയിൽ
നിൻ ഓർമ്മകൾ ഇടനെഞ്ചിൽ ഊർന്നുവീണു.

കുളിർകാറ്റുപോലെ നിൻ ഗന്ധം എൻ മുറിക്കുള്ളിൽ വിരഹാദ്രം എന്നെ തഴുകിടുന്നു.

വാനിലെ മായാമാരിവിൽ ചിതറിമായുംപോലെ
ഹൃദയങ്ങൾ പിളർന്നുനാം വേർപ്പെട്ടനാൾ..

രാഗം മറന്നൊരു പാട്ടിന് വരികളന്ന് ഭ്രാന്തന്റെ
സംഗീതമായ് പെയ്യ്‌തൊഴിഞ്ഞു…

നിൻ നിശബ്ദതകളിൽ തീർത്ത മതിലുകൾക്കപ്പുറം നാമിടങ്ങൾ വീണ്ടും ശൂന്യമായ് സഖീ…

നിൻ വഴി പാതയിൽ ഇനിയൊരു ജന്മം
പിറവിയെടുക്കോളം എൻ നിഴൽപാടുകൾ വീഴാതിരിക്കെട്ടെ…

കൊഴിയില്ല മനസിന്റെ ചില്ലകളിൽനിന്നും നമ്മൾ കിനാകണ്ട സ്വപ്നങ്ങളും
നമ്മൾ നെയ്തിട്ട മോഹങ്ങളും..

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English