വിയർപ്പ് കൊണ്ട് പണിത
വീടണയാൻ കൊതിച്ച്,
ആശയോടെ എത്തുന്ന
തുള വീണ പ്രവാസി.
പ്രവാസത്തിന്റെ നാളുകളിൽ
ചുറുചുറുക്കിന്റെ പ്രസരിപ്പിൽ
വിശക്കുന്ന വയറിന്റെ
വിളിയാളമവൻ കേട്ടില്ല.
ഉറങ്ങുന്ന കണ്ണുകളെ,
എന്നുമവൻ വിളിച്ചുണർത്തി.
കിടക്കേണ്ട ശരീരത്തെ
എടുത്തവൻ നടന്നു.
പതിനഞ്ചും പതിനാറും മണിക്കൂറുകളെ പണിയെടുത്തവൻ സജീവമാക്കി.
യൗവ്വനം കൊഴിഞ്ഞ,
ക്ഷയിച്ച പ്രതീകമായി
ഒടുവിലവൻ നാട്ടിലെത്തി.
ഒരുക്കിവെച്ച സൗധത്തിനകത്ത് കട്ടിലിനടിയിൽ ഒളിഞ്ഞിരിക്കുന്ന
സ്വന്തം കൗമാരത്തെ
പരതി നടക്കുന്ന
ഓട്ടപ്പാത്രമായിട്ട്.