വഴികളവസാനിക്കുന്നിടം
സ്വപ്നങ്ങൾ പൂക്കുന്നു
ചില്ലകളിൽ വിടർന്ന സ്വപ്നങ്ങൾ
കൊഴിഞ്ഞു വീണും ചതഞ്ഞരഞ്ഞും
മരിച്ചും മരിക്കാത്ത സ്വപ്നങ്ങൾ
സ്വപ്നപ്പൂക്കൾ എടുത്തണിയാൻ
ഒന്നിനു മീതെ മറ്റൊന്നായി
കൊത്തുകല്ലുകൾ പെറുക്കി അടുക്കി
പടികളാരോ ഉയർത്തുന്നു
എന്നിട്ടുമുയരാത്തവ
ഉയർന്നാൽ ഉറയ്ക്കാത്തവ
പടികളെ നോക്കിയകലത്തു നിന്നവർ
കാൽവഴുതി വീണവർ
മറന്നവർ മറക്കപ്പെട്ടവർ…
കാടുകൂട്ടം വളർന്നും മഞ്ഞു വീണുറഞ്ഞും
കൽപ്പടവിൻ മരണം നോക്കിനിന്നവർ
പൂക്കളെല്ലാം കൊഴിയുന്നു
പിന്നീടൊരിക്കലും പൂക്കാതിരിക്കുന്നു
അവിടമൊരു മരുഭൂമിയാകുന്നു