ഒറ്റക്ക്
ഒറ്റക്ക് തന്നെ നടക്കണം, ദൂര-
മത്രയും താണ്ടുവാ,നിനി
കൂടെയില്ലാരും നിലാവും
സ്നേഹം പുരട്ടിയ
കൂരമ്പു കൊണ്ടെന്റെ നെഞ്ചം പിളർന്നു പോയ്
വല്ലാണ്ട് മോഹചോര വാർന്നെന്റെ പ്രാണൻ വിളർത്തു പോയ്
കണ്ണാടിയൊന്നുടഞ്ഞു വീണെ,ന്റെ
ചേലു കാണാഞ്ഞവൻ പോയനേരം…
മൗന തിരമാല ചീറിയടിച്ചതി,
ലാടിയുലഞ്ഞു മുറിഞ്ഞു കിനാവും
കാതമിനിയെത്ര
കാലമിനിയെത്ര
കഥ പറയാതെ ഉപ്പു കാറ്റു കൊള്ളാതെ
ഒറ്റക്ക്
ഒറ്റക്ക് തന്നെ നടക്കണം
കാലിലൊറ്റ മുള്ളൊന്നു പിറുപിറുക്കുന്നൂ, കൂടെ
ഞാനില്ലേ, കല്ല് തട്ടാതെ നോക്കുക!